Posts

Showing posts from July, 2022

Teaching practice -പതിനൊന്നം ദിനം 😍🥰

Image
 ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയിട്ട് ഇന്ന് പതിനൊന്നു ദിവസങ്ങൾ പിന്നീട്ടിരിക്കുന്നു. St goretti സ്കൂളിന്റെ ഒരു ഭാഗമായി ഞാൻ മാറിയിരിക്കുന്നു.. അദ്ധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് ആദ്യപികയിലേക്കുള്ള ചുവടുവെയിപ്പ് വളരെ മികച്ച നിലയിൽ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു ഇന്ന് കൃത്യം 8.55 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് ഇന്റർവെൽ ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയ്ക്കായി HM ന്റെ ഓഫീസിൽ പോയി. അവിടെ വെച്ച് ഇന്ന് സ്കൂളിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിനെ പറ്റി HM പറഞ്ഞു.11 മണിക്കായിരുന്നു പ്രോഗ്രാം. ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു. തുടർന്ന് 6th period 7. D യിൽ substitution duty ഉണ്ടായിരുന്നു. കുട്ടികളെ പരിചയപ്പെടാനും ഒരു കഥ വായിച്ചു പറഞ്ഞുകൊടുക്കാനും സാധിച്ചു. ലാസ്റ്റ് hour 8. E ക്ലാസ്സിൽ എത്തുകയും ഇന്ത്യൻ രാഷ്ട്ര പതിയെക്കുറിച്ചു കുട്ടികൾക്കു അവബോധം നൽകാനും സാധിച്ചു. 15th പ്രസിഡന്റ്‌ ആയി drawpathi murmu അധികാരത്തിൽ വന്ന വാർത്താശകലം എല്ലാം കുട്ടികൾക്കു വായിക്കാനായി നൽകി. കൃത്യം 3.35 നു ക്ലാസുകൾ അവസാനിച്ചു.

Teaching practice - പത്താം ദിനം 🥰🥰

Image
 ഒബ്സെർവഷൻ ദിനം കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.9.10 ന്റെ പ്രാർത്ഥനയ്ക്ക് ശേഷം എന്റെ ഓപ്ഷണൽ ടീച്ചറായ ബിന്ദു ടീച്ചറിനെയും കൂട്ടി 8.E ക്ലാസ്സിൽ എത്തിച്ചേർന്നു. ബില്ല് നിയമമാകുന്ന വിവിധ ഘട്ടങ്ങൾ ആണ് ഞാൻ ഇന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തത്. അതിനായി പത്രവർത്തകളും, ചാർട്ടും, ചിത്രങ്ങളും learning aid ആയി ഉപയോഗിച്ചു. കുട്ടികളുടെ പ്രതികരണങ്ങൾ എന്നിലെ അദ്ധ്യാപികയെ കൂടുതൽ ഊർജസ്വലായാക്കി. തുടർന്ന് എന്റെ ഒബ്സെർവഷൻ ബുക്കിൽ ടീച്ചറിന്റെ അഭിപ്രായങ്ങൾ രേഖപെടുത്തി. റെക്കോർഡിൽ sign ഇടുകയും ചെയ്തു . തുടർന്ന് ഇന്റർവെൽ ഡ്യൂട്ടിക്ക് ശേഷം ജീന സിസ്റ്ററിന്റെ ക്ലാസുകൾ ഒബ്സെർവ് ചെയ്യാനായി ഞാൻ 8. B ക്ലാസ്സിൽ എത്തി. സിസ്റ്ററിന്റെ ക്ലാസ്സ്‌ വളരെ മികച്ചതായിരുന്നു. കുട്ടികൾക്ക് വളരെ വേഗം മനസിലാകുന്ന തരത്തിലുള്ള വിഷയവതരണ രീതിയാണ് അവലംഭിച്ചത്. കുട്ടികളിലേക്ക് ആഴത്തിൽ ആശയങ്ങൾ പതിയാൻ അതിലൂടെ സാധിക്കും. 5th period 8. E യിൽ ഫ്രീ period ആയിരുന്നതിനാൽ ഞാൻ കാര്യനിർവഹണ വിഭാഗത്തെപ്പറ്റി ക്ലാസ്സ്‌ എടുത്തു

Teaching practice -ഒൻപതാം ദിനം 🥰

Image
 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് morning prayer നു ശേഷം ക്ലാസ്സിൽ എടുക്കേണ്ട ഭാഗം ഒന്നുകൂടി വായിക്കുകയും തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്തു. രണ്ടാമത്തെ പീരീഡ് 8. E ക്ലാസ്സിൽ എത്തുകയും ഗവണ്മെന്റിന്റെ പ്രധാന ഘടകങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു . കുട്ടികളുടെ പ്രതികരണങ്ങൾ എന്റെ ക്ലാസ്സിനെ കുറച്ചു കൂടി പരിപോഷിപ്പിച്ചു. തുടർന്ന് എനിക്ക് സ്പോർട്സ് ഡ്യൂട്ടി ഉണ്ടായിരുന്നു. കുട്ടികളെ race നായി നിർത്തുന്ന ഡ്യൂട്ടി ആണ് എനിക്ക് ഉണ്ടായിരുന്നത്. മൂന്നാമത്തെ പീരീഡ് 8 E ക്ലാസ്സിൽ ടീച്ചർ ഇല്ലാതിരുന്നതിനാൽ എനിക്ക് ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു. ഞാൻ രാജ്യസഭായുടെയും, ലോക്സഭയുടെയും സവിശേഷതകൾ അവർക്കു മനസിലാക്കികൊടുത്തു. അവരുടെ സംശയങ്ങൾ നിവാരണം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു. തുടർന്ന് വൈകുന്നേരം 3.35 ഓടെ ക്ലാസുകൾ അവസാനിച്ചു.

Teaching practice - എട്ടാം ദിനം ✨️🥰

Image
 22/07/2022 ഇന്ന് കൃത്യം 8.50 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം 9.10 നു പ്രാർത്ഥനയ്ക്കായി HM റൂമിൽ എത്തിച്ചേർന്നു. തുടർന്ന് HM ഇൽ നിന്ന് മാർഗനിർദേശങ്ങൾ തേടിയ ശേഷം സ്പോർട്സ് ഡേ നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തി. pT ടീച്ചറും നമുക്ക് നിർദേശങ്ങൾ നൽകി. എനിക്ക് ലോങ്ങ്‌ ജjumb നടക്കുന്ന സ്ഥാലത്തായിരുന്നു ഡ്യൂട്ടി. കുട്ടികൾ തയ്യാറായി എത്തിയപ്പോൾ മഴ വില്ലനായി വന്നു. അങ്ങനെ സ്പോർട്സ് മാറ്റി വെച്ചതായി അധ്യാപകർ അറിയിച്ചു. തയ്യാറായി വന്ന കുട്ടികളുടെ മുഖത്തു നിരാശ പടർന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം എനിക്ക് 8. E ക്ലാസ്സിൽ പീരിയഡ് ഉണ്ടായിരുന്നു. മണ്ണ് രൂപീകരണവും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും എന്ന ഭാഗമാണ് ഇന്ന് ഞാൻ കൈകൈര്യം ചെയ്തത്. കുട്ടികളിലൂടെ തന്നെ ആശയങ്ങൾ നിർമ്മിക്കുക എന്നാ വൈഗോട്സ്‌കിയുടെ തന്ത്രമാണ് ഞാൻ ഇന്ന് ക്ലാസ്സിൽ പരീക്ഷിച്ചത്. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ തങ്ങളുടെ ആശയങ്ങൾ വ്യകതമാക്കി. ഉച്ചയ്ക്ക് ശേഷം സ്പോർട്സ് പുനരാരംഭിച്ചിരുന്നു. എന്റെ ക്ലാസിനു ശേഷം ഞാൻ ഓട്ട മത്സരത്തിന്റെ ചാർജ് ഏറ്റടുത്തു.മത്സരങ്ങൾക്ക് ശേഷം 3.30യ്ക്ക് ക്ലാസുകൾ അവസാനിച്ചു.

Teaching practice -ഏഴാം ദിനം 😍✨️

Image
   21.07.2022 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് morning ഡ്യൂട്ടിക്ക് ശേഷം ഓഫീസിൽ 9.10 നു പ്രാർത്ഥനയ്ക്കായി എത്തി.HM ഇൽ നിന്ന് മാർഗ നിർദേശങ്ങൾ സ്വീകരിച്ചു. 8. E ക്ലാസ്സിൽ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. രണ്ട് പീരീഡ് എക്സാം ഡ്യൂട്ടിക്ക് ശേഷം ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു.6.B ക്ലാസ്സിൽ substitute ആയി ഡ്യൂട്ടി ലഭിച്ചു.6. B ക്ലാസ്സിലെ കുട്ടികളെ ചില മലയാള വാക്കുകളുടെ അർത്ഥം പഠിപ്പിച്ചു .ഉച്ചയ്ക്ക് ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റർ രചന മത്സരത്തിന്റെ പ്രദർശനം ഉണ്ടായിരുന്നു. വിധികർത്താവാകാനുള്ള അവസരം ലഭിച്ചു. തുടർന്ന് 3.45 ഓടെ ക്ലാസുകൾ അവസാനിച്ചു 

Teaching practice - ആറാം ദിനം ✨️

Image
                      20/07/2022 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.9.10 നുള്ള പ്രാർത്ഥനയ്ക്ക് ശേഷം HM ഇൽ നിന്നും മാർഗ നിർദേശങ്ങൾ നേടി. ആദ്യത്തെ രണ്ട് പീരിയഡ് എക്സാം ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു. മുട്ട ഉള്ള ദിവസമായതിനാൽ മുട്ട പൊളിക്കാനുള്ള അവസരവും ലഭിച്ചു. ഇന്ന് ഉച്ചഭക്ഷണത്തിന് ഉടച്ചു കറിയും പുളിശ്ശേരിയും ആയിരുന്നു. തുടർന്ന് എനിക്ക് ലാസ്റ്റ് പീരിയഡ് ആയിരുന്നു ക്ലാസ്സ്‌ ഉണ്ടായിരുന്നത്.8. E യിൽ അപക്ഷയം എന്ന ഭാഗമാണ് എടുത്തത്. വിവിധ തരം അപക്ഷയങ്ങളെപ്പറ്റിയും അവ എങ്ങനെയാണു മനുഷ്യർക്ക് ഉപകാരപ്പെടുന്നതെന്നും ഞാൻ അവര്ക് അവബോധം നൽകി. മികച്ച പ്രതികരണമായിരുന്നു കുട്ടികളിൽ നിന്നും ലഭിച്ചത്. ക്ലാസുകൾ 3.30 നു അവസാനിച്ചു.

Teaching Practice - അഞ്ചാം ദിനം🤩

Image
                19/07/2022  ഇന്ന് ടീച്ചിംഗ് പ്രാക്ടീസ് അഞ്ചാമത്തെ ദിവസമായിരുന്നു. കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് പ്രാർത്ഥനയ്ക്ക് ശേഷം 8. E ക്ലാസ്സിൽ ഹിന്ദി എക്സാം നടത്തുന്നതിനായി എത്തിച്ചേർന്നു. 10.30 യ്ക്ക് എക്സാം അവസാനിച്ചു. അവിടെ നിന്നും പരീക്ഷ പേപ്പറുകൾ ഹിന്ദി ടീച്ചറിനെ ഏൽപ്പിച്ചു . 11.00 മണിക്ക് വായന വാരാഘോഷത്തിന്റെ സമാപന ചടങ്ങ് ആയിരുന്നു. St goretti സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന എഴുത്തുകാരി അഖിലയെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. കുട്ടികളുടെ കലാ പരിപാടികൾക്കു ശേഷം പരിപാടി 1.15 നു അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം എക്സാം ഉണ്ടായിരുന്നു. എനിക്ക് 7. A ക്ലാസ്സിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. അവസാനത്തെ പീരിയഡ് 8. E ക്ലാസ്സിൽ അപക്ഷയം എന്നാ ഭാഗം തുടങ്ങി വെയ്ക്കാൻ എനിക്ക് സാധിച്ചു. 3.45 ഓടെ സ്കൂളിൽ നിന്നും ഇറങ്ങി 

Teaching Practice - നാലാം ദിനം 🥰

Image
 18 -07-2022  ഇന്ന് കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു . 9 10 ന് സ്റ്റാഫ് റൂമിൽ വെച്ച് പ്രാർത്ഥന ഉണ്ടായിരുന്നു. തുടർന്ന് അവിടെ നിന്ന് യൂണിറ്റ് ടെസ്റ്റിന്ആവശ്യമായ ക്വസ്റ്റ്യൻ പേപ്പർ വാങ്ങിച്ചു കൊണ്ട് 8 E ക്ലാസ്സിൽ എത്തിച്ചേർന്നു. ഒമ്പതരയ്ക്ക്  കുട്ടികൾക്ക് എല്ലാവർക്കും ചോദ്യങ്ങൾ ഓരോന്നായി പറഞ്ഞുകൊടുത്തു. ആദ്യമായിട്ടാണ് എക്സാം ഹാളിൽ ഡ്യൂട്ടിക്ക് നിൽക്കന്നത്.10.30 വരെ ആയിരുന്നു എക്സാം. അതിനു ശേഷം ഉത്തരപേപ്പറുകൾ ഓഫീസ് റൂമിൽ എത്തിച്ചു.ഉച്ചയ്ക്ക് എനിക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു . കൃത്യം 12.20 നു അവിടെ എത്തിച്ചേർന്നു ടീച്ചറിൽ നിന്ന് മാർഗ നിർദേശങ്ങൾ സ്വീകരിച്ചു. ഇന്ന് ഉച്ച ഭക്ഷണത്തിൽ കുട്ടികൾക്കായി ഉണ്ടായിരുന്നത് സാമ്പാറും പയറു തോരനുമായിരുന്നു ഉച്ചയ്ക്ക് ശേഷം വായന വാരത്തിന്റെ സമാപന ചടങ്ങുകളോടാനുബന്ധിച്ചു ഓരോ ക്ലാസ്സിലും എക്സിബിഷൻ ഉണ്ടായിരുന്നു. എനിക്ക് വിധികർത്താവായി നിൽക്കാനുള്ള അവസരം ലഭിച്ചു. UP സെക്ഷനിൽ എനിക്കും അഞ്ജിത, ജീന സിസ്റ്റർ ടീച്ചർക്കുമായിരുന്നു അവസരം ലഭിച്ചത്. മികച്ച arrangement ആയിരുന്നു ഓരോ ക്ലാസ്സിലും.തുടർന്ന് മാർക്ക്‌ ഇട്ട ഷീറ്റ് concerned ടീച്ചറിന...

Teaching practice -മൂന്നാം ദിനം 🥰

Image
  ഇന്ന് ടീച്ചിങ് പ്രാക്ടീസ് മൂന്നാം ദിവസമായിരുന്നു.  കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക്  ഡിസിപ്ലിൻ ഡ്യൂട്ടി ഉണ്ടായിരുന്നു.  തുടർന്ന് 9.10 നു പ്രാർത്ഥനയിൽ പങ്കു ചേർന്നു. ഒമ്പതരയ്ക്ക് ക്ലാസ്സുകൾ ആരംഭിച്ചു.  ആദ്യത്തെ പീരിയഡ്ക്ലാസ്സ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ  up സെക്ഷനിൽ ടീച്ചർ ഇല്ലാതിരുന്നതിനാൽ എനിക്ക് 7ആം ക്ലാസ്സിൽ പോകാൻ അവസരം കിട്ടി. തുടർന്ന് ക്ലാസ്സിൽ അറ്റന്റൻസ് എടുത്ത ശേഷം ഞാൻ അവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. കുട്ടികളുടെ ആഗ്രഹങ്ങൾ ഏതൊക്കെയാണെന്ന് ഞാൻ ചോദിച്ചു.പിന്നീട് ഇംഗ്ലീഷ് ടെസ്റ്റ്‌ വായിക്കുവാനയി ആവശ്യപ്പെട്ടു. അടുത്ത പീരിയഡ് 5 ആം ക്ലാസ്സാണ് ലഭിച്ചത്. അവിടെ ചെറിയ ചോദ്യോത്തര മത്സരം ഞാൻ സങ്കടിപ്പിച്ചു. തുടർന്ന് ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ഇന്ന് ഉച്ച വരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളൂ. കൃത്യം 1.00 മണിക്ക് ക്ലാസുകൾ അവസാനിച്ചു.

Teaching practice - രണ്ടാം ദിനം 🤩

Image
 14/07/2022 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.9.10 നുള്ള പ്രാർത്ഥനയ്ക്ക് ശേഷം പ്രിൻസിപ്പാൾ നമുക്ക് വേറെ വേണ്ട മാർഗ്ഗനിർദേശങ്ങൾ തന്നു.9.30 യ്ക്ക് 8. ബി ക്ലാസ്സിൽ ടീച്ചർ ഇല്ലാതിരുന്നതിനാൽ എനിക്ക് ആ ക്ലാസ്സിൽ പഠിപ്പിക്കാൻ സാധിച്ചു. ഇന്ന് ഞാൻ ശിലകൾ എന്നാ ഭാഗമാണ് പഠിപ്പിച്ചത്. വിവിധത്തരം ശീലകളുടെ ചിത്രങ്ങൾ കാണിച്ചു കൊണ്ടാണ് പടഭാഗത്തിലേക്ക് കടന്നത്. തുടർന്ന്  വിവിധ തരം ശീലകളുടെ സവിശേഷതകൾ ഞാൻ അവർക്കു മനസിലാക്കി കൊടുത്തു. എല്ലാവരും ക്ലാസ്സിൽ വളരെ ശ്രെദ്ധിച്ചിരിക്കുകയും അവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തു. 4th പീരിയഡ് എനിക്ക് റോഷ്‌ന യുടെ ക്ലാസുകൾ ഒബ്സെർവ് ചെയ്യാൻ സാധിച്ചു . കുട്ടികളുടെ പങ്കാളിത്തം ഉൾപെടുത്തികൊണ്ടുള്ള ക്ലാസ്സാണ് റോഷ്‌ന സ്വീകരിച്ചത്. വളരെ മികച്ച ക്ലാസ്സാണ് റോഷ്‌ന എടുത്തത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം മാർ ഇവനിയോസ് പിതാവിന്റെ സ്മരണയ്ക്കായി വിവിധ പരിപാടികൾ കുട്ടികൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായി .

Teaching practice -ആദ്യ ദിനം 😍

Image
St. Goretti hss ലെ ആദ്യ ദിവസമായിരുന്നു ഇന്ന്. കൃത്യം 9.00 മണിക്ക് തന്നെ എത്തിച്ചേർന്നു. തുടർന്ന് പ്രാർത്ഥനയോടെ ക്ലാസുകൾ കൃത്യം 9.30 യ്ക്ക് ആരംഭിച്ചു. തുടർന്ന് HM നമുക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി. ഉച്ചയ്ക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു. എനിക്ക് 1.30 യ്ക്കുള്ള ഫ്രീ പീരിയഡ് കിട്ടി. അതുകൊണ്ട് തന്നെ.8 E ക്ലാസ്സിൽ കയറാനും അവരുമായി പരിചയപ്പെടാനും സാധിച്ചു. ഭൂമിയുടെ ഉള്ളറ എന്ന പാഠത്തിന്റെ അമുഖം ഞാൻ വിശദീകരിച്ചു. തുടർന്ന് അവസാനത്തെ പീരിയഡ് ഞാൻ ഭൂമിയുടെ ഉള്ളറ എന്നാ ഭാഗം അവരെ പഠിപ്പിച്ചു. ചാർട്ട്, ആക്ടിവിറ്റി കാർഡ്, എന്നിവ ആയിരുന്നു ഞാൻ learning എയ്ഡ്‌സ് ആയി ഉപയോഗിച്ചത്. അവരുടെ പ്രതികരണ ങ്ങൾ എന്നിലെ അദ്ധ്യാപികയെ തൊട്ടുണർത്തുന്നതായിരുന്നു.

E content

 Topic - Interior of the earth https://photos.app.goo.gl/fCarhCtmBUs9hUWj9

Teachings practice - a small beginning 😍

Image
ലാസ്റ്റ് phase teaching പ്രാക്റ്റീസിന്റെ ആരംഭം കുറിച്ചു. St. Goretti hss nalanchira ആയിരുന്നു എനിക്ക് ലഭിച്ച സ്കൂൾ. സോഷ്യൽ സയൻസ് ടീച്ചറിനെ കാണുകയും പോർഷൻസ് വാങ്ങുകയും ചെയ്തു. ഷീജ ടീച്ചറെ ആണ് എനിക്ക് മെൻറ്റർ ആയി ലഭിച്ചത്. ടീച്ചർ 8 ആം ക്ലാസ്സിലെ മൂന്നാമത്തെ chapter എനിക്കു പഠിപ്പിക്കാനായി നൽകി 

സെമസ്റ്റർ 4 ആരംഭം

 സെമസ്റ്റർ 4, 1.08.2022 നു തുടക്കം കുറിച്ചു. ആദ്യത്തെ പീരീഡ്  ജോജു സാർ ആയിരുന്നു..സാർ ഈ സെമ്മിലെ സിലബസ്സിനെകുറിച് അവബോധം നൽകി. തുടർന്നു ഓപ്ഷണൽ പീരീഡ് ആയിരുന്നു. ടീച്ചർ നമുക്ക് ചെയ്തു തീർക്കേണ്ട വർക്കുകളെകുറിചുള്ള പൂർണ രൂപം നൽകി.